ChuttuvattomThodupuzha

വന്യ ജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി

കരിങ്കുന്നം : വന്യ ജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി. കരിങ്കുന്നത്തും സമീപ പ്രദേശങ്ങളിലും പൊതുജനങ്ങള്‍ക്ക് ഭീതി വിതച്ചുകൊണ്ട് ഒരു മാസത്തില്‍ ഏറെയായി വിഹരിക്കുന്ന പുലികളെ പിടിക്കുന്നതില്‍ സര്‍ക്കാരും വനംവകുപ്പും കാണിക്കുന്ന അനാസ്ഥയ്ക്കും മെല്ലെ പോക്കിനും എതിരെ ആം ആദ്മി പാര്‍ട്ടി കരിങ്കുന്നം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധയോഗവും കരിങ്കുന്നം വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും നടത്തി.

പുലികളെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, കൂടുതല്‍ വനം വകുപ്പ് ഉദ്ദ്യോഗസ്ഥരെ നിയമിക്കുക, കേന്ദ്രസഹായം തേടുക എന്നീ ആവശ്യങ്ങളെ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധയോഗം കരിങ്കുന്നം പഞ്ചായത്ത് മെമ്പര്‍ ബീന കുര്യന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറി മായ ബാബു,കരിങ്കുന്നം മണ്ഡലം പ്രസിഡന്റ് ബിബി പൈമ്പിള്ളി,ജെറി തട്ടാമറ്റത്തില്‍, ജിയോ ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് ഒപ്പു ശേഖരണം നടത്തി. നിവേദനം എത്രയും പെട്ടെന്ന് കളക്ടര്‍ക്കും വനം വകുപ്പ് മന്ത്രിക്കും നല്‍കുവാന്‍ യോഗം തീരുമാനിച്ചു.

Related Articles

Back to top button
error: Content is protected !!