Thodupuzha

തൊടുപുഴയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 43 കിലോയോളം കഞ്ചാവ്

തൊടുപുഴ: തൊടുപുഴയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 43 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി. പ്രതികളെ കിട്ടിയില്ല. വാഹനം വാടകക്ക് എടുത്ത ശേഷം അതേ വാഹനം ഉടമ അറിയാതെ വീണ്ടും മറ്റൊരാള്‍ക്ക് വലിയ തുകക്ക് പണയം കൊടുക്കുന്ന സംഘമാണെന്നാണ് വിവരം. അപ്രതീക്ഷിതമായി വാഹനം കണ്ട യതാര്‍ത്ഥ ഉടമ അതിനെ പിന്തുടര്‍ന്നെത്തി തൊടുപുഴ പോലീസിന് വിവരം കൈമാറി. പിടികൂടിയ വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്

Related Articles

Back to top button
error: Content is protected !!