Local LiveVannappuram

പട്ടയ അപേക്ഷകള്‍ സ്വീകരിക്കല്‍: വണ്ണപ്പുറം വില്ലേജില്‍ നിന്ന് കിട്ടിയത് നാലായിരത്തിനടുത്ത് അപേക്ഷകള്‍

വണ്ണപ്പുറം : ഭൂപതിവ് ഓഫീസില്‍ പട്ടയ അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി അവസാനിച്ചപ്പോള്‍ വണ്ണപ്പുറം വില്ലേജില്‍ നിന്ന് കിട്ടിയത് നാലായിരത്തിനടുത്ത് അപേക്ഷകള്‍. പല ദിവസങ്ങളിലായി വണ്ണപ്പുറം പഞ്ചായത്തിലെ വിവധ വാര്‍ഡുകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ കരിമണ്ണൂര്‍ എല്‍.എ ഓഫീസില്‍ നിന്നുള്ള ജീവനക്കാര്‍ നേരിട്ടെത്തിയാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ഇനി ഇവയെല്ലാം സര്‍ക്കാരിന്റ പട്ടയം ആപ്ലിക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്യണം. പിന്നീട് സര്‍വേ വിഭാഗം ഭൂമി അളന്നു അളവ് നിര്‍ണയിച്ച് റവന്യൂ ഇന്‍സ്പെക്ടറുടെ പരിശോധനാ റിപ്പോര്‍ട്ടും തയാറാക്കിയതിന് ശേഷം വേണം തഹസീല്‍ദാര്‍ക്ക് പട്ടയ നടപടികളിലേയ്ക്ക് കടക്കാന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും സര്‍വേ നടപടികള്‍ തുടങ്ങുക.

ചിലയിടങ്ങളില്‍ റവന്യൂ – വനം വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമെങ്കില്‍ ഇതിനുള്ള പ്രത്യേക അപേക്ഷ വണ്ണപ്പുറം വില്ലേജില്‍ സ്വീകരിക്കുന്നുണ്ട്. ഇതുവരെ നാലായിരത്തില്‍ കൂടുതല്‍ അപേക്ഷകള്‍ ഇതിനായി ലഭിച്ചിട്ടുണ്ട്. വനം – റവന്യു സംയുക്ത പരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള സമയം മാര്‍ച്ച് 31-വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ വില്ലേജില്‍ ഇപ്പോള്‍ സ്വീകരിക്കുന്ന സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷാ സ്വീകരണത്തിന് നിലവിലെ പട്ടയ നടപടികളുമായി ബന്ധമില്ലെന്ന് എല്‍.എ ഓഫീസ് അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!