ChuttuvattomThodupuzha

തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്സോ കേസിലെ പ്രതി

തൊടുപുഴ : പോലീസ് സ്റ്റേഷനില്‍ പോക്സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയല്‍ പരേഡിനിടെയായിരുന്നു പ്രതിയുടെ ആത്മഹത്യ ശ്രമം.

Related Articles

Back to top button
error: Content is protected !!