ChuttuvattomCrimeThodupuzha

ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷ്ണം പ്രതി പിടിയില്‍

ഇടുക്കി: ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും മോട്ടോര്‍, പാചക വാതക സിലിണ്ടര്‍ തുടങ്ങിയവ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ചിന്നാര്‍ നാലാംമൈല്‍ പുളിക്കല്‍ യൂസഫിനെ (52) യാണ് ഉപ്പുതറ എസ്.ഐ.കെ.ഐ. നസീര്‍, അറസ്റ്റ് ചെയ്തത്. കൈതപ്പതാലിലെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ മാര്‍ച്ച് 15നും ഏപ്രില്‍ 10 നുമിടയില്‍ മോഷണം നടന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനു ശേഷമാണ് പ്രതിയെ പിടികൂടിയത്. ക്ഷേത്രങ്ങളിലേതുള്‍പ്പെടെ അടുത്ത നാളില്‍ സമീപ പ്രദേശങ്ങളില്‍ നടന്ന മോഷണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വില്‍പ്പന നടത്തിയ മോഷണ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. എസ്.ഐ. സജി അലക്സ് സി.പി.ഒ. മാരായ ആന്റണി സെബാസ്റ്റ്യന്‍, കെ.വി അജേഷ്, ഷമീര്‍ ഉമ്മര്‍, ജിജോ വിജയന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Related Articles

Back to top button
error: Content is protected !!