CrimeThodupuzha

അയല്‍വാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും പിഴയും

തൊടുപുഴ : അയല്‍വാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും പിഴയും. കുമളി അട്ടപ്പള്ളം സ്വദേശി പ്രഭുവിനെയാണ് തൊടുപുഴ അഡിഷണല്‍ കോടതി ജഡ്ജി പി.എന്‍ സീത ശിക്ഷിച്ചത്. 2010 ഡിസംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം. പ്രതി അയല്‍വാസിയായ ശ്യാമിന്റെ മാതൃസഹോദരിപുത്രിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാല്‍ ശ്യാമിന്റെ മാതൃസഹോദരിപുത്രി വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ശ്യാമിന്റെ മാതൃസഹോദരിപുത്രി വിവാഹം കഴിച്ചയക്കപ്പെട്ട നിരാശയില്‍ കഴിഞ്ഞുവരവേ ക്രിസ്മസ് ആഘോഷത്തിന് ശ്യാമിന്റെ വീട്ടിലെത്തിയ സഹോദരി ഭര്‍ത്താവിനോട് പ്രതി തര്‍ക്കത്തിലേര്‍പ്പെടുകയും തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ശ്യാമിന്റെ അമ്മ മഞ്ജു ,വല്യമ്മ ഗൗരി, സഹോദരി ഭര്‍ത്താവ് മനോജ് എന്നിവരെയും പ്രതി കുത്തി മുറിവേല്‍പ്പിച്ചിരുന്നു.കേസില്‍ പ്രോസീക്യൂഷന് വേണ്ടി അഡ്വ വി.എസ് അഭിലാഷ്, എബി ഡി കോലോത്ത് എന്നിവര്‍ ഹാജരായി.

 

 

Related Articles

Back to top button
error: Content is protected !!