ChuttuvattomThodupuzha

ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് , അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി നേതൃത്വത്തില്‍ കരിദിനമാചരിച്ചു

തൊടുപുഴ : കേരളത്തിന് അര്‍ഹമായ ധനവിഹിതം അനുവദിക്കാതെ ശമ്പളവും പെന്‍ഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി നേതൃത്വത്തില്‍ കരിദിനമാചരിച്ചു. ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ജീവനക്കാരും അധ്യാപകരും ബാഡ്ജ് ധരിച്ച് കരിദിനത്തില്‍ പങ്കാളികളായി. തൊടുപുഴയില്‍ കെ ജി ഒ എ സംസ്ഥാന ട്രഷറര്‍ ടി.വി ജിന്‍രാജ് ഉദ്ഘാടനം ചെയ്തു. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റം ടി.എം ഹാജറ, എഫ്എസ് ഇ ടി ഒ ജില്ല സെക്രട്ടറി സി.എസ് മഹേഷ്, എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭകുമാര്‍,കെ ജി ഒ എ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി ജോസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ജിന്‍സ്, ആര്‍.ബിജുമോന്‍, കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ആര്‍ മനോജ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ആക്ഷന്‍ കൗണ്‍സില്‍, സമരം സമിതി നേതാക്കള്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!