ChuttuvattomThodupuzha

മുട്ടം ഐഎച്ച്ആര്‍ഡി കോളേജില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പുരോഗമിക്കുന്നു

മുട്ടം: മുട്ടം ഐഎച്ച്ആര്‍ഡി കോളേജില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പുരോഗമിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ വി.റ്റി ശ്രീകല പറഞ്ഞു.
നവീന ഓണേഴ്‌സ് ബിരുദപഠന പദ്ധതികള്‍, കോഴ്‌സുകള്‍, പ്രവേശന നടപടികള്‍ എന്നിങ്ങനെ കാര്യങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും
അവബോധം നല്‍കാന്‍ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 4.30 വരെ കോളേജില്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനവും സജീവമാണ്. ഡേറ്റാ സയന്‍സ്, വെബ് ടെക്‌നോളജി എന്നീ സ്‌പെഷ്യലൈസേഷനുകളുള്ള ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ലോജിസ്റ്റിക്‌സ്, കോ-ഓപ്പറേഷന്‍ സ്‌പെഷ്യലൈസേഷനുള്ള ബികോം എന്നീ ബിരുദ കോഴ്‌സുകളും എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളും പിജിഡിസിഎ, ഡിസിഎ എന്നീ ഷോര്‍ട്ട് ടെം കോഴ്‌സുകളും മുട്ടം ഐഎച്ച്ആര്‍ഡി കോളേജിലുണ്ട്.

ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് എന്നീ മൈനര്‍ കോഴ്‌സുകളും പുതിയ ബിരുദ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2022ലെ മികച്ച യൂണിറ്റിനുള്ള സംസ്ഥാന അവാര്‍ഡ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് നേടിയിരുന്നു. ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡും കോളേജ് പ്രോഗ്രാം ഓഫീസര്‍ ഫൈസല്‍ പി ഖാനാണ് ലഭിച്ചത്. ഏഴര ഏക്കറോളം വരുന്ന വിശാലമായ കാമ്പസില്‍ പ്ലേഗ്രൗണ്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട് തുടങ്ങി കായിക വിനോദങ്ങള്‍ക്ക് ഇടമുണ്ട്. മികച്ച അധ്യയന നിലവാരവും കിടയറ്റ പ്ലേസ്‌മെന്റ് സെല്ലുമാണ് ബിരുദ വിദ്യാര്‍ത്ഥികളെ ഇവിടെ കാത്തിരിക്കുന്നത്. ഒട്ടേറെ കുട്ടികള്‍ക്ക് ഇവിടെനിന്നു ജോലിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ യൂണിവേഴ്‌സിറ്റി റാങ്കുകള്‍ കോളേജ് നേടിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!