ChuttuvattomThodupuzha

മുന്‍സിപ്പല്‍ ചെയര്‍മാന്‍ രാജിവെക്കും വരെ പ്രക്ഷോഭം തുടരും : യുഡിഎഫ്

തൊടുപുഴ : കൈക്കൂലി കേസില്‍ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ രാജിവെക്കും വരെ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുമെന്ന് കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്. ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് തൊടുപുഴ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ നടത്തിയ യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെയര്‍മാന്‍ രാജിവെക്കാതെ സ്ഥാനത്ത് തുടരുന്നത് സിപിഎം പിന്തുണയോടെയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയം എല്‍ഡിഎഫ് ഉപേക്ഷിക്കണം. കഴിഞ്ഞ മൂന്നര വര്‍ഷത്തിനകത്ത് തെറ്റായ നയംമൂലം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയോ വൈകിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. പുതിയ പദ്ധതികളൊന്നും ഏറ്റെടുക്കാനും കഴിഞ്ഞിട്ടില്ല. നഗരസഭയില്‍ എത്തിയ നിരവധി പേര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം നഗരസഭ ഭരണ നേതൃത്വം മറുപടി പറയേണ്ടി വരുമെന്നും എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും ഷിബിലി ആവശ്യപ്പെട്ടു.

യോഗത്തില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസഫ് ജോണ്‍, എ.എം ഹാരിദ്, എന്‍.ഐ ബെന്നി, ജാഫര്‍ ഖാന്‍ മുഹമ്മദ്, കെ. ദീപക്, എം.എ കരീം, സഫിയ ജബ്ബാര്‍, ടി.ജെ പീറ്റര്‍, ഫിലിപ്പ് ചേരിയില്‍, മൂസ, കെ.ജി സജിമോന്‍, കെ.കെ ജോസഫ്, അഡ്വ. കെ.എസ് സിറിയക്, കൃഷ്ണന്‍ കണിയാപുരം, അഡ്വ. സി.കെ ജാഫര്‍, ഷഹന ജാഫര്‍, റസിയ കാസിം, രാജി അജി, സാബിറ ജലീല്‍, ഷീജ ഷാഹുല്‍, നിസ സക്കീര്‍, നീനു പ്രശാന്ത്, സനു കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!