ChuttuvattomThodupuzha

പുതിയ മദ്യനയം കള്ള് ചെത്ത് വ്യവസായത്തെ തകർക്കുമെന്ന് എ.ഐ.ടി.യു.സി

തൊടുപുഴ: മദ്യനയം സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്തു ഉപജീവനം കണ്ടെത്തുന്ന പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ തകർത്ത് തരിപ്പണമാക്കാൻ ഇടയാക്കുമെന്ന് ചെത്തു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിസന്റ് കെ. സലിം കുമാറും മദ്യവ്യവസായ തൊഴിലാളി ഫെസറേഷൻ സംസ്ഥാന സെക്രട്ടറി പി.പി. ജോയിയും പറഞ്ഞു. കള്ള് ചെത്ത് വ്യവസായത്തിൽ പ്രവർത്തിക്കുന്ന യൂണിയനുകൾ നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന ആവശ്യങ്ങൾക്ക് പുല്ല് വില കൽപ്പിച്ചാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചതെന്ന് ഇവർ പറയുന്നു. ദൂര പരിധി ഒഴിവാക്കണം, ടോഡി ബോർഡ് രൂപീകരിക്കണം എന്നീ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകാതെ വിദേശ മദ്യത്തെ വലിയ രീതിയിൽ ശക്തിപ്പെടുത്തുന്ന സമീപനങ്ങളാണ് സ്വീകരിച്ചത്. ബാറുകളുടെ ഏരിയയിൽ കള്ള് ചെത്തുന്നതിനും ബാറുകളിൽ വിൽക്കുന്നതിനും റിസോർട്ടുകളുടെ പരിധിയിൽ തെങ്ങും പനയും ചെത്തുന്നതിനും കള്ള് വിൽപ്പന നടത്തുന്നതിനും ഉടമയ്ക്ക് അനുമതി നൽകാനുള്ള നീക്കം കള്ള് ചെത്ത് വ്യവസായത്തെ തകർക്കാൻ ഇടയാക്കും. തെറ്റായ മദ്യനയം പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം എ.ഐ.ടി.യുസി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നേതാക്കളായ കെ. സലിംകുമാറും പി.പി. ജോയിയും മുന്നറിയിപ്പ് നൽകി.

Related Articles

Back to top button
error: Content is protected !!