ArakkulamLocal Live

അറക്കുളത്ത് അയോദ്ധ്യയിലെ അക്ഷതത്തിന് ആരതി ഉഴിഞ്ഞ് വരവേല്‍പ് നല്‍കി

അറക്കുളം : 22 ന് പ്രാണപ്രതിഷ്ട നടക്കുന്ന അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നെത്തിച്ച അക്ഷതത്തിന് അറക്കുളത്തെ ഭവനങ്ങളില്‍ ആരതി ഉഴിഞ്ഞ് സ്വീകരണം നല്‍കി. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ് അക്ഷതവും, ക്ഷേത്ര ഫോട്ടോയും, ലഘുലേഘകളുമായി ഭവന സന്ദര്‍ശനം നടത്തിയത്. 90 കളില്‍ വിപുലമായ ശിലാ പൂജ നടത്തിയും, കര്‍സേവക്കായി പ്രവര്‍ത്തകരെ അയോദ്ധ്യക്ക് അയക്കുകയും ചെയ്ത അറക്കുളത്തെ വീടുകളില്‍ ഭക്ത്യാദരപൂര്‍വ്വമാണ് അക്ഷതത്തെ വരവേറ്റത്.അന്ന് കര്‍സേവക്ക് പോയ എം.ആര്‍ഹരിലാല്‍, പി.എ വേലുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗൃഹ സമ്പര്‍ക്കം. വിശ്വഹിന്ദു പരിഷത്ത് മൂലമറ്റം പ്രഖണ്ഡ് സംയോജിക ഉഷാദേവി, പ്രഖണ്ഡ് പ്രമുഖ് തരകന്‍ പറമ്പില്‍ മോഹനന്‍, ഗോപാലകൃഷ്ണ പണിക്കര്‍, കെ.പി.മന്‍മഥന്‍, കെ.ടി മോഹനന്‍, എസ്.ശ്രീവല്‍സലന്‍, തങ്കമ്മ കൃഷ്ണന്‍കുട്ടി, സുമതി രാഘവന്‍,ഇന്ദു ജസിജു, സലില ജയന്‍,സിനി ബിനു, അംബുജാക്ഷിയമ്മ തുടങ്ങിയവര്‍ അക്ഷതവുമായി നടന്ന ഗൃഹ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. 15 വരെ അറക്കുളത്ത് ഗൃഹസമ്പര്‍ക്കം നടക്കും.

 

Related Articles

Back to top button
error: Content is protected !!