ChuttuvattomThodupuzha

അഖില കേരള ബാറ്റ്മിന്റണ്‍ മത്സരം : ലൂണാര്‍ ഐസക് ട്രോഫിയും ക്യാഷ് അവാര്‍ഡും സെബിന്‍, സാം സഖ്യത്തിന്

തൊടുപുഴ : യൂണിറ്റി സോക്കര്‍ ക്ലബ് സംഘടിപ്പിച്ച അഖില കേരള ബാറ്റ്മിന്റണ്‍ മത്സരത്തില്‍ ലൂണാര്‍ ഐസക് ട്രോഫിയും ക്യാഷ് അവാര്‍ഡും സെബിന്‍, സാം സഖ്യം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനുള്ള അല്‍ അസ്ഹര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും മാത്യു ഗോഗില്‍ ടീം എറണാകുളം നേടി. മംഗലത്ത് ഓപ്ടിക്കല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും ഹരി അഖില്‍, നൗഫല്‍ ആഷിക് ടീം പങ്കിട്ടു.

മത്സരം മുനിസിപ്പല്‍ കൗണ്‍സിലര്‍ ലക്ഷ്മി സുധീപ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.ഇ താജുദീന്‍ അധ്യക്ഷത വഹിച്ചു. പി.എ ഷംസുദീന്‍, ഡിഎഫ്എ പ്രസിഡന്റ് സലിം കുട്ടി എന്നിവര്‍ പ്രസംഗിച്ചു.  സമാപന സമ്മേളനത്തില്‍ എറണാകുളം ഡെപ്യൂട്ടി കലക്ടര്‍ വി.ഇ അബ്ബാസ് സമ്മാനദാനം നിര്‍വഹിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് രമേശ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എം ജോര്‍ജ്, സാലി എസ്.മുഹമ്മദ്, ഡിഎഫ്എ സെക്രട്ടറി എം.എച്ച് സജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!