ChuttuvattomThodupuzha

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം; സംഘടനാ ശക്തി വിളിച്ചോതി പ്രകടനം

തൊടുപുഴ: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ 39ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൊടുപുഴയില്‍ നടത്തിയ പ്രകടനം സംഘടനാ ശക്തി വിളിച്ചോതുന്നതായി മാറി. 14 ജില്ലകളില്‍ നിന്നായി എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് അംഗങ്ങളെ അണിനിരത്തി കൊണ്ടാണ് പടുകൂറ്റന്‍ പ്രകടനം സംഘടിപ്പിച്ചത്. തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്‍ഡിന് സമീപത്തുള്ള തെനംകുന്ന് ബൈപ്പാസില്‍ നിന്നും ആരംഭിച്ച പ്രകടനം സമ്മേളന നഗരിയായ ഗാന്ധി സ്‌ക്വയറില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേള്‍ഡ് അധ്യക്ഷത വഹിച്ചു. മുന്‍ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറും ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായിരുന്ന ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് സി.പി മാത്യു, കേരള കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ്, തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍, ഇടുക്കി ജില്ലാ പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളി, എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജനീഷ് പാമ്പൂര്‍, മുദ്രാ ഗോപി, സംസ്ഥാന സെക്രട്ടറിമാരായ ഹേമേന്ദ്രനാഥ്, സജീഷ് മണി, കെ.കെ. സന്തോഷ്, യൂസഫ് കാസിനോ, ഉണ്ണി കൂവോട്, സംസ്ഥാന ട്രഷറര്‍ റോബിന്‍ എന്‍വീസ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന എം.ആര്‍.എന്‍ പണിക്കര്‍, ബി. രവീന്ദ്രന്‍, വിജയന്‍ മാറാഞ്ചേരി, ഗിരീഷ് പട്ടാമ്പി, സംസ്ഥാന പി.ആര്‍.ഓ റോണി അഗസ്റ്റിന്‍, സംസ്ഥാന വെല്‍ഫയര്‍ ഫണ്ട് ചെയര്‍മാന്‍ പ്രജിത്ത് കണ്ണൂര്‍, സംസ്ഥാന വെല്‍ഫയര്‍ ഫണ്ട് ജനറല്‍ കണ്‍വീനര്‍ സനീഷ് വടക്കന്‍, സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം. മാണി, എ.കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സണ്‍, ജനറല്‍ കണ്‍വീനറും ജില്ലാ സെക്രട്ടറിയുമായ ടി.ജി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എക്സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് രാധാകൃഷ്ണന്‍ ചാക്യാത്തിനും ഫോട്ടോഗ്രാഫി ഓഫ് ദ ഇയര്‍ അവാര്‍ഡ് ഷാജി ഡേ ലൈറ്റിനും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മത്സരങ്ങളിലെ വിജയികള്‍ക്കും പ്രശസ്ത സിനിമാതാരം ജാഫര്‍ ഇടുക്കി ഉപഹാരം കൈമാറി.

Related Articles

Back to top button
error: Content is protected !!