Local LiveMoolammattam

അഖില കേരള സെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് : സംഘാടക സമിതി യോഗം സംഘടിപ്പിച്ചു

മൂലമറ്റം: ജ്വാല ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള സെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘാടക സമിതി യോഗം വായനശാല ഹാളില്‍ സംഘടിപ്പിച്ചു. ഫുഡ് ബോള്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ടോമി കുന്നേല്‍, സ്റ്റോഴ്‌സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എല്‍ ജോസഫ് മുന്‍ താരങ്ങളായ ഗണേശന്‍ ,നിബിന്‍ ജോസഫ് ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അറക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ 55 കുട്ടികള്‍ക്ക് വായനശാലയുടെ നേതൃത്വത്തില്‍ കോച്ചിംഗ് നല്‍കി വരികയാണ്. ഇതിന്റെ വിജയത്തിനായാണ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രക്ഷാധികാരികളായി കെ.എല്‍ ജോസ്ഫ്, ടോമി വാളികുളം, ടോമി കുന്നേല്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് , ചെയര്‍മാന്‍ പി.ബി.സാബു, കണ്‍വീനര്‍ ചഞ്ചല്‍ കൃഷ്ണ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഷിബുമോന്‍, റ്റി.എം.ബിജു, ജിതിന്‍, സജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു.നൂറ്റി ഒന്നംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!