Local LiveMuvattupuzha

നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്ത് എല്ലാ മേഖലകളും വികസിച്ചു : കേന്ദ്ര സഹമന്ത്രി വി.കെ. സിംഗ്

മൂവാറ്റുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്ത് എല്ലാ മേഖലകളും വികസിച്ചുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത എവിയേഷന്‍ സഹ മന്ത്രി ജനറല്‍ വി.കെ. സിംഗ്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മൂവാറ്റുപുഴയില്‍ പ്രസംഗിക്കുകയായിരു
ന്നു മന്ത്രി. വികസിത ഭാരതമെന്ന സങ്കല്‍പം മോദിജിയുടെ നേതൃത്വത്തില്‍ മുന്നേറുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഭാരതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് നേതൃത്വം
നല്‍കാന്‍ പ്രധാനമന്ത്രിക്കായി. രാജ്യത്തിന്റെ വികസനത്തിന് മൂന്ന് കാര്യങ്ങള്‍ സുപ്രധാനമാണ്. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം എന്നിവയാണിത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടക്കാത്ത പലതും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനായി. സാമ്പത്തിക രംഗത്തുള്ള മാറ്റം എടുത്ത് പറയേണ്ടതാണ്. ഭാരതത്തിന്റെ ജിഡിപി 6.5 ശതമാനമായി വളര്‍ന്നു.

ഈ സമയം ലോക രാഷ്ട്രങ്ങളായ അമേരിക്കയിലും ചൈനയിലും 3ശതമനാം മാത്രമാണ് വളര്‍ച്ച എന്നും മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള 193 രാജ്യങ്ങളില്‍ 162 രാജ്യങ്ങളും ഭാരതത്തില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തോടുള്ള വിശ്വാസമാണ് കാണിക്കുന്നത്. വിശ്വാസം ഉണ്ടെങ്കിലെ പണം നിക്ഷേപിക്കു. റെയില്‍വേ പോലുള്ള വന്‍കിട മേഖലകളില്‍ മാത്രമല്ല ഇതിനായ് ഒട്ടാകെ 62 വ്യത്യസ്ത മേഖലകളില്‍ ഇത്തരം നിക്ഷേപം നടത്തിയിട്ടുണ്ട്. ലോകത്തെ 162 രാജ്യങ്ങള്‍ ഭാരതത്തെ വിശ്വസിക്കുന്നുവെന്ന് നാം തിരിച്ചറിയണം അതാണ് രാജ്യത്തിന്റെ മഹത്വം. ചൈനയ്ക്ക് മേല്‍പോലും ഇത്തരം വിശ്വാസമില്ല. സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ ഭാരതം കുതിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി 5ജി  നെറ്റ് വര്‍ക്ക് ഏറ്റവും വേഗത്തിലും വൃസ്തിയിലും കൊണ്ടുവന്നത് ഭാരതമാണ്. ഈ സാഹചര്യത്തില്‍ വികസനം വേണോ എന്ന ചോദ്യമാണ് ഉയരുന്നത്. വേണം എന്നാണ് ഉത്തരം എങ്കില്‍ എന്‍ഡിഎ സഖ്യത്തിന് വോട്ട് ചെയ്യണം. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് അഡ്വ. സംഗീത വിശ്വനാഥന്‍ വിജയിച്ചാല്‍ ഇവിടെയും വന്‍ വികസനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളം സാക്ഷരത നിറഞ്ഞ സംസ്ഥാനമാണെങ്കിലും പാടില്ലാത്ത ചിലത് നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ബിജെപി എറണാകുളം ജില്ലാ ഉപാധ്യക്ഷന്‍ ഇ.ടി. നടരാജന്‍ അധ്യക്ഷനായി. എന്‍ഡഡിഎ ചെയര്‍മാന്‍ എ.എസ്. അജി, കണ്‍വീനര്‍ അഡ്വ. പ്രദീഷ് പ്രഭ, യൂവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, ബിജെപി സംസ്ഥാന കമ്മറ്റി അംഗം പി.പി. സജീവ്, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍.പി മോഹന്‍, ബിജെപി വാഴക്കുളം മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത്, കോതമംഗലം മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാങ്കോട്, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ., സൂരജ് ജോണ്‍ മലയില്‍, മൂവാറ്റുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ റ്റി. ചന്ദ്രന്‍, കെ.എം. സിനില്‍, വാഴക്കുളം മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. അജീവ്, അജുസേനന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാ സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി, എംഎ.എന്‍. ഗംഗാധരന്‍, പരിസ്ഥിതി സെല്‍ കണ്‍വീനര്‍ എം.എന്‍. ജയചന്ദ്രന്‍, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷഐന്‍. കെ.കൃഷ്ണന്‍, എന്‍സിപി ജില്ലാ പ്രസിഡന്റ് സി.എം. ജോയി, ബഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജയദേവന്‍ മാടവന, സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!