ChuttuvattomThodupuzha

നഗരസഭാ പാര്‍ക്കിൽ അപകടാവസ്ഥയില്‍ നിന്ന തണല്‍ മരം മുറിച്ചു മാറ്റി

തൊടുപുഴ: നഗരസഭാ പാര്‍ക്കിനുളളില്‍ അപകടാസ്ഥയില്‍ നിന്നിരുന്ന തണല്‍ മരം മുറിച്ചു നീക്കി. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും പാര്‍ക്കിലെ തണല്‍മരം വേര് പൊട്ടി ചുവട് പൊങ്ങി മറ്റൊരു മരത്തിലേക്ക് ചാഞ്ഞു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വിവരംലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തി. മരം വേരൊടെ മുറിച്ച് നീക്കുന്നത് പാര്‍ക്കിനുള്ളിലെ കളി ഉപകരണങ്ങള്‍ക്കും, ലൈറ്റ് സിസ്റ്റത്തിനും നാശനഷ്ടം ഉണ്ടാകുമെന്ന് ഫയര്‍ഫോഴ്‌സ് സംഘം വിലയിരുത്തി.ശേഷം മരംവെട്ടുകാരെകൊണ്ട് മരം മുറിച്ച് മാറ്റിക്കുവാൻ നിർദ്ദേശം നൽകി.നഗരസഭ ചെയര്‍മാനെയും സെക്രട്ടറിയെയും ഈ വിവരം അറിയിച്ചതിനെതുടർന്ന് അടിയന്തരമായി മരം വെട്ടുകാരനെ കൊണ്ട് മരം മുറിച്ച് നീക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!