Thodupuzha
ഇന്ധന നികുതി കൊള്ളക്കെതിരെ കര്‍ഷക സമര ഐക്യദാര്‍ഢ്യസമിതി സമരം നടത്തി


തൊടുപുഴ: പെട്രോള്‍, ഡീസല്‍, പാചകവാതക നികുതി വര്‍ദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ദേശീയ കര്‍ഷക സമര ഐക്യദാര്‍ഢ്യസമിതി ജില്ലാ കമ്മിറ്റി സമരം നടത്തി. ജില്ലാ ചെയര്മാന് പ്രഫ. എം.ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ ടി.ജെ. പീറ്റര്‍, എന്‍. വിനോദ്കുമാര്‍, ജയിംസ് കോലാനി, മാത്യു ജേക്കബ്, സെബാസ്റ്റിയന് എബ്രാഹം, സിബി സി. മാത്യു എന്നിവര്‍ പങ്കെടുത്തു.
