KudayathoorLocal Live

ആനക്കയം കാഞ്ഞാര്‍ റോഡ് തകര്‍ന്ന നിലയില്‍ ; മൗനം പാലിച്ച്  അധികൃതര്‍

കുടയത്തൂര്‍ : ആനക്കയം കാഞ്ഞാര്‍ റോഡ് തകര്‍ന്ന നിലയില്‍. കാരിക്കോട് കാഞ്ഞാര്‍ സംസ്ഥാന ഹൈവേയുടെ ഭാഗമായ ആനക്കയം മുതല്‍ കൈപ്പ വരെയുള്ള നാലു കിലോമീറ്റര്‍ റോഡാണ് തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുന്നത്. ഭാര വാഹനങ്ങള്‍ ലോഡുമായി അമിത വേഗത്തില്‍ ഓടുന്നതാണ് റോഡ് തകരാന്‍ കാരണമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് അപകട സാധ്യത ഒഴിവാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!