Local LiveMuthalakodam

പൂര്‍വ്വിക സ്മരണകള്‍ പുതുതലമുറകള്‍ക്ക് പ്രചോദനമാകണം : ജലീല്‍ ഫൈസി

മുതലക്കോടം: സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പൂര്‍വ്വികരുടെ സ്മരണകള്‍ പുതുതലമുറകള്‍ക്ക് പ്രചോദനമാകണമെന്ന് സമസ്ത കേരള ജംഇത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഫൈസി പറഞ്ഞു. എസ്‌കെഎസ്എസ് എഫ് പഴേരി യൂണിറ്റ് സംഘടിപ്പിച്ച ആദര്‍ശ പ്രസ്ഥാനത്തെ മുന്‍പെ നയിച്ചവര്‍ക്കുള്ള ആദരവും, പുതുവസ്ത്രവിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഇസ്ലാമിക സമൂഹം വെല്ലുവിളികള്‍ നേരിടുമ്പോള്‍ തീവ്രചിന്താഗതിക്കാരില്‍ നിന്നും, ബിദഈ ആശയക്കാരില്‍ നിന്നും മുസ്ലിം കൈരളിയെ അകറ്റി സുന്നത്ത് ജമാഅത്തിന് കീഴില്‍ സമാധാനത്തിന്റെ പാതയില്‍ അടിയുറച്ച് നിര്‍ത്തിയ ഏക പ്രസ്ഥാനം സമസ്ത കേരള ജംഇഅത്തുല്‍ ഉലമയും പോഷക സംഘടനകളാണന്നും അതിന് ധീരമായി നേതൃത്വം നല്‍കിയവരെ ആദരിക്കുന്നത് പ്രവര്‍ത്തന രംഗത്ത് ഊര്‍ജ്ജം പകരുന്നതാണന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് പി എച്ച് സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഴേരി മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അന്‍സാര്‍ മലയില്‍ മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി പി കെ അനസ്, നേതാക്കളായ പി ഇനൗഷാദ്, അഫ്‌സല്‍ റ്റി ബി, റഷാദ് വി എ, എം പി സലിം, കെ ബി ഹുസൈന്‍, അബൂതാഹിര്‍ ലത്വീഫി, അജ്മല്‍ അലിയാര്‍, പി കെ ലത്തീഫ്, പി ഇ ബഷീര്‍, വി എം അമാനുള്ള, അന്‍സാഫ് ഷാദുലി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!