KarimannorLocal Live

ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന റവന്യൂ അവാര്‍ഡ് കരിമണ്ണൂര്‍ വില്ലേജ് ഓഫീസര്‍ ഇ.കെ. അബൂബക്കറിന്‌

തൊടുപുഴ : ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന റവന്യൂ അവാര്‍ഡ് കരിമണ്ണൂര്‍ വില്ലേജ് ഓഫീസര്‍ ഇ.കെ. അബൂബക്കറിന്. ഇടവെട്ടി സ്വദേശിയായ അബൂബക്കര്‍ 2004ല്‍ ഇടുക്കി കളക്ടറേറ്റില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചതാണ്. തൊടുപുഴ താലൂക്ക് ഓഫീസ്, തൊടുപുഴ വില്ലേജ് ഓഫീസ്, കരിമണ്ണൂര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ്, ഇടുക്കി താലൂക്ക് ഓഫീസ് എന്നീ ഓഫീസുകളില്‍ ജോലി ചെയ്തിട്ടുണ്ട്. കെആര്‍ഡിഎസ്എ മുന്‍ ജില്ലാ പ്രസിഡന്റുമാണ്. 2021 ജൂണ്‍ മുതല്‍ കരിമണ്ണൂര്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്തു വരുന്നു.

 

Related Articles

Back to top button
error: Content is protected !!