Local LiveVannappuram

മുളപ്പുറം എറണാകുളം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണം : കേരളാ കോണ്‍ഗ്രസ് (എം) വണ്ണപ്പുറം മണ്ഡലം കമ്മിറ്റി

വണ്ണപ്പുറം: മുളപ്പുറം എറണാകുളം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വണ്ണപ്പുറം മണ്ഡലം കമ്മിറ്റി.കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മുളപ്പുറം എറണാകുളം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിനേട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുപ്പത് വര്‍ഷം മുമ്പ് വണ്ണപ്പുറം വഴി സര്‍വീസ് നടത്തിയിരുന്ന ബസ് പിന്നീട് തൊമ്മന്‍കുത്ത് വരെ നീട്ടിയിരുന്നു. എന്നാല്‍ കോവിഡിന് ശേഷം ബസ് പുനരാരംഭിച്ചിട്ടില്ല. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്നുള്ള ബസ് ആയിരുന്നു ഇതുവഴി സര്‍വീസ് നടത്തിയിരുന്നത്. എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളില്‍ ജോലിക്കും വിദ്യാഭ്യാസത്തിനും പോയിരുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന ബസ് പുനരാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് രാഷ്ടീയകാര്യ സമിതിയംഗം അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് മനോജ് മാമല അധ്യക്ഷത വഹിച്ചു. ജോണി മുണ്ടയ്ക്കല്‍, സെബാസ്റ്റ്യന്‍ ആടുകുഴി, ജോണ്‍ കാലയില്‍, ജോസ് കുളക്കുടി, പി.ജി.സുരേന്ദ്രന്‍, തങ്കച്ചന്‍ മേട്ടുമ്പുറം എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!