മണക്കാട് എന്‍എസ്എസ് ഗവണ്മെന്റ് എല്‍പി സ്കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/WhatsApp-Image-2024-03-02-at-8.07.37-PM.jpeg?resize=780%2C470&ssl=1?v=1709452937)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മണക്കാട് : എന്‍.എസ്.എസ് ഗവണ്മെന്റ് എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷവും 36 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകന് അബ്ദുല്‍ മജീദ് എന്‍.എമ്മിന് യാത്രയയപ്പും സംഘടിപ്പിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് രാജേഷ് ബാബു പി.ജി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യുവ ശാസ്ത്രജ്ഞന് ബിജു നാരായണ്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ പൊതുമരാമത്തു സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ ജീന അനില്‍, എ.ഇ.ഒ ഷീബ മുഹമ്മദ്, എ.എം ഷാജഹാന്, വി.എം ഫിലിപ്പച്ചന്, ശ്രീജ ബി, പി.കെ സുകുമാരന്‍, ബി. ബിനോയ്, സിനി സ്റ്റെലിന്, സ്കൂള്‍ ലീഡര്‍ ശിവമാനസ് ഒ.പി, ജെ ബീന, അശ്വതി ബി എന്നിവര്‍ പ്രസംഗിച്ചു. അംബികദേവി സി.എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകന് അബ്ദുല്‍ മജീദ് എന്‍.എം മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് സമ്മാനദാനവും എന്‍ഡോവ്മെന്റ്കളും വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)