ChuttuvattomThodupuzha

ജപ്തി വിരുദ്ധസമിതി രൂപീകരിച്ചു

തൊടുപുഴ :  താലൂക്കില്‍ വിവിധ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കടക്കെണിയിലായ കര്‍ഷകരും മുതലിനേക്കാള്‍ തുക തിരിച്ചടച്ചിട്ടും ജപ്തി ഭീഷണി നേരിടുന്നവരും ചേര്‍ന്ന് ജപ്തിവിരുദ്ധ സമിതിയുടെ താലൂക്ക് ഘടകം രൂപീകരിച്ചു. പ്രളയക്കെടുതിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും തളര്‍ത്തിയ കര്‍ഷകരെ ജപ്തി ചെയ്യാനുള്ള ബാങ്കുകളുടെ നീക്കം അവസാനിപ്പിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജപ്തി വിരുദ്ധ സമിതി ജില്ലാ ചെയര്‍മാന്‍ അപ്പച്ചന്‍ ഇരുവേലില്‍ ആവശ്യപ്പെട്ടു.

കെ.കെ. തോമസ് ജയാജി അധ്യക്ഷത വഹിച്ചു. ജപ്തി വിരുദ്ധ സമിതി ജില്ലാ രക്ഷാധികാരി എന്‍. വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാത്തച്ചന്‍ കെ.റ്റി, സി.ആര്‍. കുഞ്ഞപ്പന്‍, നൂര്‍ജഹാന്‍, ജോസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍.കെ. ദിവാകരന്‍പിള്ള (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി സി.ആര്‍. കുഞ്ഞപ്പന്‍, കെ.എം. ഷാജി, കെ.കെ. തോമസ് (സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായി ഷാഹുല്‍ ഹമീദ്, പ്രേമ റ്റി.കെ, പി.എസ്. രാജു, സെയ്തുമുഹമ്മദ് കൊമ്പനാപറമ്പില്‍, ജോസ് മാത്യു, അമല്‍ ദിലീപ് എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!