Local LiveVelliyamattom

പൂമാല -പന്നിമറ്റം റൂട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ കരിഓയില്‍ പ്രയോഗം

പന്നിമറ്റം: പൂമാല -പന്നിമറ്റം റൂട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ കരി ഓയില്‍ പ്രയോഗം. വെള്ളിയാമറ്റം സെന്റ് ജോസഫ് പള്ളി തിരുനാളിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡിലും കുറുവക്കയം ബസ് കാത്തിരിപ്പു കേന്ദ്രത്തിലുമാണ് സാമൂഹ്യവിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ചത്. വെള്ളിയാഴ്ചയാണ് ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ കരി ഓയില്‍ ഒഴിച്ചിരിക്കുന്നത് പ്രദേശവാസികളുടെ  ശ്രദ്ധയില്‍പ്പെട്ടത്. വ്യാഴാഴ്ച രാത്രി ചെയ്തതാകാമെന്നാണ് കരുതുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഫ്‌ളെക്‌സ് കരിഓയില്‍ ഒഴിച്ചു നശിപ്പിച്ചതില്‍ സെന്റ് ജോസഫ് ഇടവക യോഗം പ്രതിഷേധിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഇടവക കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!