ChuttuvattomThodupuzha

അരിക്കുഴ സെന്റ്. സെബാസ്റ്റ്യന്‍സ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു

അരിക്കുഴ : അരിക്കുഴ സെന്റ്. സെബാസ്റ്റ്യന്‍സ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അരിക്കുഴ സെന്റ്. സെബാസ്റ്റ്യന്‍സ് എല്‍പി സ്‌കൂളിന്റെയും, ഹൈസ്‌കൂളിന്റെയും പിടിഎയുടെയും നേതൃത്വത്തില്‍ 25,26 തീയതികളിലായാണ്
ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്ക് ചിലവ് കുറഞ്ഞ വാഹന സൗകര്യം ഏര്‍പ്പെടുത്തി സ്‌കൂളിനെ മികവിലേക്ക് നയിക്കുക എന്നതാണ് ഫുഡ് ഫെസ്റ്റിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

25,26 തീയതികളില്‍ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വൈകിട്ട് 3 മുതല്‍ 9 വരെ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്‌കൂളില്‍ കപ്പ ബിരിയാണിയും, ചിക്കന്‍ ബിരിയാണിയും ലഭ്യമാക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!