Local LiveMoolammattam

മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി അറക്കുളത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

മൂലമറ്റം : മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി അറക്കുളത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അറക്കുളം പഞ്ചായത്തിന്റെ പ്രവേശന കവാടമായ കൂവപ്പള്ളിയില്‍ നിന്ന് തുടങ്ങി പുള്ളിക്കാനം വരെയുള്ള 10 കിലോമീറ്ററിലേറെ ദൂരം വരുന്ന വാഗമണ്‍, കുമളി, കുട്ടിക്കാനം, തേക്കടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സംസ്ഥാന പാതയാണ് വൃത്തിയാക്കിയത്.വിനോദ സഞ്ചാരികള്‍ ഉപേക്ഷിച്ച കുപ്പികള്‍, പാറകളില്‍ എറിഞ്ഞുടച്ച കുപ്പിച്ചില്ലുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ചാക്കില്‍ സംഭരിച്ചും, ഡ്രൈവര്‍മാരുടെ കാഴ്ച മറച്ച് റോഡിനിരുവശവും നിന്നിരുന്ന കാടുകള്‍ വെട്ടി നീക്കിയും നടത്തിയ ക്ലീനിംഗ് പ്രവര്‍ത്തനങ്ങളില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. കൂവപ്പള്ളി, പുത്തേട്, ഇലപ്പള്ളി എടാട് വാര്‍ഡുകളിലായി നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ വാര്‍ഡിലേയും മെമ്പര്‍മാരുടെ നേതൃത്ത്വത്തില്‍ തൊഴിലുറപ്പ്, കുടുംബശ്രീ, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോന്‍, ബ്ലോക്ക് മെമ്പര്‍ സ്നേഹന്‍ രവി, മെമ്പര്‍മാരായ ഓമന ജോണ്‍സന്‍, എലിസബത്ത് ജോണ്‍സന്‍, ഷീജ സുരേഷ്, പി.ഏ.വേലുക്കുട്ടന്‍, ഗ്രാമസേവകരായ ജസില്‍, അനുശ്രീ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍ ജയകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!