ChuttuvattomThodupuzha

കാക്കൊമ്പ് സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

മുട്ടം: കാക്കൊമ്പ് സെന്റ് മേരീസ് ദേവാലയത്തില്‍ പരി. ദൈവമാതാവിന്റെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാളിന് വെള്ളിയാഴ്ച വൈകിട്ട് 5.30ന് കൊടിയേറും. വി. കുര്‍ബ്ബാന, സന്ദേശം- തുടങ്ങനാട് സെന്റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോണ്‍സണ്‍ പുള്ളീറ്റിന്റെ കാര്‍മികത്വത്തില്‍. 7ന് നൊവേന, 7.10ന് ജപമാല പ്രദക്ഷിണം, 7.40 വീടുകളിലേക്ക് അമ്പ് പ്രദക്ഷിണം. ശനിയാഴ്ച്ച വൈകിട്ട് 4.30ന് അമ്പ് പ്രദക്ഷിണ സംഗമം, 5ന് വി. കുര്‍ബ്ബാന, നൊവേന- കാക്കൊമ്പ് പള്ളി വികാരി ഫാ. ജീവന്‍ കദളിക്കാട്ടിലിന്റെ കാര്‍മികത്വത്തില്‍.6.30ന് സന്ദേശം ഫാ. സ്‌കറിയ, 6.45 ജപമാല പ്രദക്ഷിണം, 7.30ന് മെഗാഷോ.
ഞായര്‍ രാവിലെ 6.30 തിരുസ്വരൂപ പ്രതിഷ്ഠ, ആരാധന. 7ന് സമൂഹ ബലി, സന്ദേശം- ഫാ. കുര്യന്‍ തടത്തില്‍, ഫാ. ജീവന്‍ കദളിക്കാട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍.
8.30 ന് സന്ന്യസ്ത സംഗമം, വൈകിട്ട് 4ന് ആഘോഷമായ തിരുനാള്‍ റാസ, സന്ദേശം- അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളജ് ബര്‍സാര്‍ ഫാ. ചെറിയാന്‍ കുന്നക്കാട്ട്. 6.15 ലദീഞ്ഞ്, തിരുന്നാള്‍ പ്രദക്ഷിണം- കാര്‍മ്മികന്‍ നീലൂര്‍ സാവിയോ ഹോം ഡയറക്ടര്‍ ഫാ. മാത്യു അമ്മോട്ട്കുന്നേല്‍, 7.45ന് സമാപനാശീര്‍വാദം, 8ന് നാടകം.

 

Related Articles

Back to top button
error: Content is protected !!