kodikulamLocal Live

അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തില്‍ ആദ്യവെള്ളി ആചരണവും, മഹാകാര്യസിദ്ധി പൂജയും നടത്തി

കോടിക്കുളം : അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തില്‍ ആദ്യവെള്ളി ആചരണവും, മഹാകാര്യസിദ്ധി പൂജയും നടത്തി. ക്ഷേത്രം ആചാര്യന്‍ ചേര്‍ത്തല സുമിത് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. എല്ലാ മലയാളമാസത്തിലേയും ആദ്യവെള്ളിയാഴ്ചകളില്‍ മഹാകാര്യ സിദ്ധിപൂജ,അറുനാഴി പായസം, സോപാന സംഗീതം, പ്രസാദ ഊട്ട് എന്നിവ പ്രത്യേക വഴിപാടുകളായി ഭക്തര്‍ സമര്‍പ്പിച്ച് പോരുന്നു. ക്ഷേത്രത്തിലെത്തിച്ചേരുന്നവര്‍ക്ക് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവയും ക്ഷേത്ര ഭരണ സമിതി ഒരുക്കിയിട്ടുണ്ടെന്നും, ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ 10 വരെയും, വൈകിട്ട് 6 മുതല്‍ 7.30 വരെയും, വെള്ളിയാഴ്ച രാവിലെ 5.30 മുതല്‍ 1 വരെയും, വൈകിട്ട് 6 മുതല്‍ 7.30 വരെയുമാണ് ക്ഷേത്ര ദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നതെന്നും ക്ഷേത്ര ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് ജയന്‍ കുന്നുംപുറത്ത്, സെക്രട്ടറി പി.ആര്‍.രവീന്ദ്രനാഥന്‍ എന്നിവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!