ChuttuvattomThodupuzha

വിഭാഗീയതകള്‍ സൃഷ്ടിക്കപ്പെടുന്ന കാലത്ത് മുന്‍കാലത്തെ നന്മകളിലേക്ക് തിരിഞ്ഞ് നടക്കണം : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തൊടുപുഴ : വിഭാഗീയതകള്‍ സൃഷ്ടിക്കപ്പെടുന്ന കാലത്ത് മുന്‍കാലത്തെ നന്മകളിലേക്ക് തിരിഞ്ഞ് നടക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പുനര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാരിക്കോട് മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം  ചെയ്ത്
സാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷണതയുടെയും സന്ദേശമാണ് വിളംബരം ചെയ്യുന്നത്. വിശ്വാസികളുടെ ജീവിതത്തിനാവശ്യമായ മാര്‍ഗ ദര്‍ശനങ്ങള്‍ നല്‍കുന്ന ആത്മീയ കേന്ദ്രങ്ങളാണ് പള്ളികള്‍. ഇവ പരിപാലിക്കുന്ന മഹല്ല് സംവിധാനങ്ങള്‍ക്ക് സമൂഹ നന്മക്കായുള്ള ഇടപെടലുകള്‍ നടത്താന്‍ കഴിയണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മഹല്ല് പ്രസിഡന്റ് എസ് എം ഷരീഫ് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് ഇമാം മുഹമ്മദ് സല്‍മാന്‍ ബാഖവി ആമുഖ പ്രഭാഷണവും ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ നൗഫല്‍ കൗസരി അനുഗ്രഹ പ്രഭാഷണവും നടത്തി. നിര്‍മ്മാണ കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ കെ എച്ച് ഷരീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി ഇര്‍ഷാദ് കോണിക്കല്‍ , വി.എച്ച് അലിയാര്‍ മൗലവി, മുഹമ്മദ് ഷരീഫ് മൗലവി, ഷെഹീര്‍ മൗലവി, ത്വാഹ മൗലവി, ഇജാസ് മൗലവി , അബ്ദുള്‍ കബീര്‍ റഷാദി, മുഹമ്മദ് ഹാഷിം മൗലവി, നിഷാദ് മൗലവി, മുഹമ്മദ് ഷരീഫ് റഷാദി, ഹുസൈന്‍ മൗലവി , കെ ഇ സുബൈര്‍ അല്‍ കൗസരി, നൗഫല്‍ മൗലവി, ടി.എം സലിം, എം.പി ഷൗക്കത്തലി, എ.എം ഹാരിദ്, പി.എച്ച് മുഹമ്മദ്, പി.ഇ ഇര്‍ഷാദ്, ഇ.എസ് അബ്ദുള്‍ റസാഖ്, പി.ഇ ജലീല്‍, ഇ.എസ് ഇബ്രാഹിം കുഞ്ഞ്, പി.എസ് അബ്ദുള്‍ ജബ്ബാര്‍, ഇ.എസ് ബഷീര്‍, അഡ്വ. സി.കെ ജാഫര്‍, കെ.കെ നൗഷാദ്, ഇ.പി നൗഷാദ്, എ.എം ഫൈസല്‍, എം.പി മജീദ്, പി.കെ മൂസ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!