ChuttuvattomThodupuzha

തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പന്തല്‍ കാല്‍നാട്ട് കര്‍മ്മവും ചോതിയൂട്ടും കലവറ നിറയ്ക്കലും നടന്നു

തൊടുപുഴ : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് രാവിലെ 10 ന് പന്തലിന്റെ കാല്‍നാട്ടുകര്‍മ്മംക്ഷേത്രംമേല്‍ശാന്തി മുരളിപോറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. തുടര്‍ന്ന് തിരുവുത്സവത്തിന് മുന്നോടിയായി കലവറ നിറയ്ക്കല്‍ ആരംഭിച്ചു. ആദ്യസമര്‍പ്പണംഗോകുലം ഗ്രൂപ്പ് ഡയറക്ടര്‍ കെ.കെ. പുഷ്പാംഗദന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഭക്തജനങ്ങള്‍ ഭഗവാന് അരിയും സാധനങ്ങളും കാണിക്കയായി സമര്‍പ്പിച്ചു. തുടര്‍ന്ന് ഭഗവാന്റെ പിറന്നാള്‍ സദ്യയായിചോതിയൂട്ട് നടന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആയിരങ്ങള്‍ചോതിയൂട്ടില്‍ പങ്കെടുത്ത് വിഭവസമൃദ്ധമായ സദ്യകഴിഞ്ഞു മടങ്ങി. ഇക്കൊല്ലത്തെചോതിയൂട്ട് ഭഗവാന് വഴിപാടായി സമര്‍പ്പിച്ചത്ഡോ. കാര്‍ത്തിക കണിയാംപറമ്പില്‍ ആണ്. രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്‍, മാനേജര്‍ ബി. ഇന്ദിര, ഉപദേശകസമിതി അംഗങ്ങളായ കെ.ആര്‍.വേണു, സി.സി. കൃഷ്ണന്‍, അഡ്വ. ശ്രീവിദ്യ രാജേഷ്, ബി. വിജയകുമാര്‍, മാതൃസമിതി കണ്‍വീനര്‍ മൃദുല വിശ്വംഭരന്‍, ഉത്സവകമ്മിറ്റി ഭാരവാഹികള്‍,ക്ഷേത്രം ജീവനക്കാര്‍, നിരവധി ഭക്തജനങ്ങള്‍ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!