ChuttuvattomThodupuzha

കുടിയേറ്റം തടയാന്‍ ശൈലിയില്‍ മാറ്റമുണ്ടാകണം: കത്തോലിക്കാ   കോണ്‍ഗ്രസ്

തൊടുപുഴ : കേരളത്തില്‍  നിന്ന് അന്യരാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ കുടിയേറുന്നത് തടയാന്‍ ഭരണ ഉദ്യോഗ രാഷ്ട്രീയ രംഗങ്ങളില്‍  നിലനില്‍ക്കുന്ന ശൈലിയില്‍ മാറ്റമുണ്ടാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന   നേതൃയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ മുഴുവന്‍ ചെറുപ്പക്കാരും രാജ്യം വിട്ട് പോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.

കേരളത്തില്‍ അന്തസോടെ ജീവിക്കുവാനുള്ള സാഹചര്യം  ഒരുക്കിയാല്‍ മാത്രമേ ഇതിനു പരിഹാരം ഉണ്ടാവുകയുള്ളു. രാഷ്ട്രീയത്തിന്റെ പേരില്‍ തൊഴില്‍ ചെയ്യാതെ ജീവിക്കുന്നവരും,  ശമ്പളത്തിന് പുറമെ കിമ്പളം വാങ്ങുന്നവരുമാണ് കേരളത്തില്‍ നിന്ന് സംരംഭകരെ  അകറ്റുന്നത്.  പൊതുപ്രവര്‍ത്തകര്‍ ജീവിത മാര്‍ഗത്തിനുള്ള  തൊഴില്‍ ചെയ്യുന്ന  ശൈലി രൂപപ്പെടുത്തുകയും, അഴിമതി കേരളത്തില്‍ നിന്നും തുടച്ചു   മാറ്റുകയും ചെയ്താല്‍ മാത്രമേ യുവജനങ്ങളെ കേരളത്തില്‍ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളു. ഈ ശൈലി മാറ്റം കേരളത്തില്‍ നടപ്പിലാക്കുവാന്‍ പൊതു സമൂഹം മുന്നോട്ടു വരണം. കേരളത്തിന്റെ നിലനില്‍പ്പിനു മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും കത്തോലിക്കാ   കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.നേതൃയോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ , ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ , ട്രഷറര്‍ ഡോ. ജോബി കാക്കശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!