Local LiveMuthalakodam

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടത്തി

മുതലക്കോടം : ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന പ്രതിമാസ വീട്ടുമുറ്റ പുസ്തക ചര്‍ച്ച സംസ്ഥാനത്തെ വായനശാലകള്‍ക്കാകെ മാതൃകയാകുന്നു. വീട്ടുമുറ്റങ്ങളിലെ പുസ്തക ചര്‍ച്ചകള്‍, വായനയെ തിരികെ പിടിക്കുക എന്നി ലക്ഷ്യത്തിലാരംഭിച്ച പ്രതിമാസവീട്ടുമുറ്റ പുസ്തക ചര്‍ച്ചയില്‍ 21 -ാമത്തെ വീട് മുതലക്കോടത്ത് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ വീട്ടുമുറ്റമായിരുന്നു. ടോള്‍സ്റ്റോയിയുടെ അന്നാ കരേനീന എന്ന നോവലാണ് ചര്‍ച്ചക്കായെടുത്തത്. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗവും എഴുത്തുകാരനുമായ ജിജി കെ. ഫിലിപ്പ് കഥ പറഞ്ഞ് അവതരിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ കെ.ആര്‍. സോമരാജന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് എ.പി. കാസീന്‍, ജോയിന്റ് സെക്രട്ടറി ജോസ് തോമസ് ,എസ്. വൈശാഖന്‍, ലൈബ്രറി സെക്രട്ടറി പി.വി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!