ChuttuvattomThodupuzha

അര്‍ബന്‍ ബാങ്കിന് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ച് ബാങ്ക് സംരക്ഷണ സമിതി

തൊടുപുഴ : തൊടുപുഴ അര്‍ബന്‍ ബാങ്കിന് മുമ്പില്‍ ബാങ്ക് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. അര്‍ബന്‍ ബാങ്ക് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുക, നിക്ഷേപകരുടെ പണം തിരികെ നല്‍കുക, അഴിമതിയും ക്രമക്കേടും നടത്തി ബാങ്കിനെ പ്രതിസന്ധിയില്‍ ആക്കിയ ചെയര്‍മാന്‍ വി.വി.മത്തായിയെ പുറത്താക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് ബാങ്ക് സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് നിക്ഷേപകരും സഹകാരികളും സത്യഗ്രഹം നടത്തിയത്. കോണ്‍ഗ്രസ് നേതാവ് റോയി കെ.പൗലോസ് ഉദ്ഘാടനം നിര്‍വഹിച്ചു. എം.സി.മാത്യു അധ്യക്ഷത വഹിച്ചു. പി.എം.മാനുവല്‍, അഡ്വ .ജോസഫ് ജോണ്‍, കെ.എം.എ.ഷുക്കൂര്‍, പി.ജി.രാജശേഖരന്‍, ഷിബിലി സാഹിബ് തുടങ്ങിയ വിവിധ നേതാക്കള്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!