ChuttuvattomThodupuzha

ബിവറേജസ് കോർപ്പറേഷനിൽ ജീവനക്കാരില്ല, ഉപഭോക്താക്കൾക്കു  ദുരിതം

തൊടുപുഴ: പൊതുവേ ജീവനക്കാരില്ലാത്ത ബിവറേജസ് ഷോപ്പുകളിൽ നിന്നും പുതിയ ഷോപ്പുകൾ തുടങ്ങുമ്പോൾ അവിടെ നിന്നുമുള്ള ജീവനക്കാരെ പുതിയ സ്ഥലത്തേയ്ക്ക് നിയമിക്കുന്നു. ഇതുമൂലം നിലവിലുള്ള ഷോപ്പുകളിലും പുതിയ ഷോപ്പിലും ജീവനക്കാരില്ലാതെ വരുന്നു. ഉപഭോക്താക്കൾ വളരെയേറെ സമയം ക്യൂ നിൽക്കേണ്ടതായി വരുന്നത് സംഘർഷങ്ങൾക്ക് ഇടയാക്കുന്നു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയോ പി.എസ്.സി ഡെപ്യൂട്ടേഷൻ വ്യവസ്ഥകളിലോ ജീവനക്കാരെ നിയമിക്കാതെ പുതിയ ഷോപ്പുകൾ തുടങ്ങുന്നത് മേലുദ്യോഗസ്ഥരുടെയും മാനേജ്മെന്റിന്റെയും പിടിപ്പുകേടാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഉള്ള ജീവനക്കാരുമായി വാക്കു തർക്കവും കയ്യാങ്കളിയും എല്ലാ ഷോപ്പുകളിലും പതിവാണ്. ആവശ്യത്തിന്  ജീവനക്കാരെ നിയമിച്ച് ഷോപ്പുകളിൽ നിന്നും   മദ്യം ലഭ്യമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. തൊഴിലില്ലാതെ  നിരവധി ആളുകൾ  ബുദ്ധിമുട്ടുമ്പോൾ  ജീവനക്കാരെ ആവശ്യമുണ്ടായിട്ടും  പുതിയതായി ആളുകളെ  നിയമിക്കാത്തതിൽ  ദുരൂഹതയുണ്ട്. ചെലവ് ചുരുക്കൽ എന്ന പേര് പറഞ്ഞു  യുവജനങ്ങളുടെ  തൊഴിൽ അവസരങ്ങൾ  നഷ്ടപ്പെടുത്തുന്ന  സാഹചര്യമാണ്.

Related Articles

Back to top button
error: Content is protected !!