ChuttuvattomThodupuzha

ഭാരതീയ മസ്ദൂര്‍ സംഘം : ആലക്കോട് മേഖല കാര്യാലയം ഉദ്ഘാടനം ചെയ്തു

തൊടുപുഴ: ഭാരതീയ മസ്ദൂര്‍ സംഘം ആലക്കോട് മേഖല കാര്യാലയം ‘മസ്ദൂര്‍ ഭവന്‍’ ഉദ്ഘാടനം ചെയ്തു. ബി.എം.എസ്. ദേശീയ സമിതി അംഗം കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബി.എം.എസ് ആലക്കോട് യൂണിറ്റ് ട്രഷറര്‍ എം.പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. സമ്മേളനാനന്തരം നടന്ന കുടുംബ സംഗമം സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. നാഗാര്‍ജുന എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തി. ആദ്യകാല യൂണിയന്‍ സെക്രട്ടറി രാജു ചുമതലക്കാരായിരുന്ന റ്റി.ആര്‍ ശ്രീകുമാര്‍, സി.എ. ഷാജി കുമാര്‍,വി.എസ്.പീതാംബരന്‍, എ.പി.വേണുഗോപാല്‍, എന്‍. രാജരാമന്‍ മൂസ്,റ്റി.എന്‍ ബേബി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ടെക്നിക്കല്‍ ഡയറക്ടര്‍ ഡോ.സി.എസ്.കൃഷ്ണ കുമാര്‍, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക്.കെ.എന്‍. രാജു, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എം സിജു,യൂണിയന്‍ മുതിര്‍ന്ന പ്രവര്‍ത്തക അല്‍ഫോന്‍സാ മാത്യു, യൂണിറ്റ് സെക്രട്ടറി വിനോജ് കുമാര്‍, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി.രാജേഷ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷിന്റോ ജോസഫ്, ബി.എം.എസ്.സംസ്ഥാന സംഘടന സെക്രട്ടറി കെ.മഹേഷ്, എന്നിവര്‍ പ്രസംഗിച്ചു.കുടുംബ സംഗമത്തെ തുടര്‍ന്ന് സ്റ്റാര്‍ വോയ്സ് തൊടുപുഴ അവതരിപ്പിച്ച കരോക്കെ ഗാനമേളയും നടന്നു.

Related Articles

Back to top button
error: Content is protected !!