AccidentChuttuvattomThodupuzha

ബൈക്കും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഉടുമ്പന്നൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കല്ലൂര്‍ക്കാട്: പിക്ക്അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച പുലര്‍ച്ചെ 1.30 ഓടെ കദളിക്കാട് ഹോമിയോ ഡിസ്‌പെന്‍സറിക്ക് സമീപമാണ് അപകടം ഉണ്ടായത്. തൊടുപുഴയില്‍ നിന്നും വാഴക്കുളത്തേക്ക് വരുകയായിരുന്ന ബൊലേറോ പിക്ക്അപ്പ് വാനും മൂവാറ്റുപുഴയില്‍ നിന്നും അമിതവേഗതയില്‍ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഉടുമ്പന്നൂര്‍ എടക്കാട്ടില്‍ വിശാഖ് (25) ആണ് അപകടത്തില്‍ മരിച്ചത്. എറണാകുളത്തെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച വിശാഖ്. അപകടത്തിനെ തുടര്‍ന്ന് വിശാഖിനെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പിതാവ്: വിശ്വന്‍

 

Related Articles

Back to top button
error: Content is protected !!