Uncategorized

വണ്ണപ്പുറം ടൗണില്‍ ബൈക്ക് മോഷണം : അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

വണ്ണപ്പുറം : ടൗണില്‍ നിന്ന് ബൈക്ക് മോഷണം പോയി.വണ്ണപ്പുറം സ്വദേശി തച്ചിറയ്ക്കല്‍ ഷിനാജിന്റ തൊടുപുഴ രജിസ്ട്രേഷനുള്ള എന്‍ഫീന്‍ല്‍ഡ് ബുള്ളറ്റാണ് മോഷണം പോയത്.വ്യാഴാഴ്ച രാവിലെ 7.10 ഓടെ ടൗണിലെ ജിംനേഷ്യത്തില്‍ പോകാനായെത്തിയ ഷിനാജ് സ്ഥാപനത്തിനു സമീപം ബൈക്ക് പാര്‍ക്കു ചെയ്തിരുന്നു. പരിശീലനം കഴിഞ്ഞ് 8.10-ന് തിരികെ എത്തിയപ്പോളാണ് മോഷണവിവരം അറിയുന്നത്.ഇതിന് അടുത്ത് തന്നെ മോഷണം നടത്തിയ ആളുടെതെന്നു കരുതുന്ന കോട്ടയം രജിസ്ട്രേഷനിലുള്ള ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ടിരുന്നു.സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവ് ഇടുക്കി കഞ്ഞിക്കഴി വട്ടോം പാറവഴി ബൈക്കുമായി കടന്നു പേകുന്നതായി കണ്ടിട്ടുണ്ട് . ഇടുക്കി ചുരുളിയില്‍  യുവാവ് ബൈക്ക് ഓടിച്ചു പോകുന്നതു കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയും ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ നിരപരാധിയാണെന്നാണ് പോലീസ് പറയുന്നത്. പോലീസിനെ കണ്ടപ്പോള്‍ യഥാര്‍ത്ഥ പ്രതി ഇറങ്ങിയോടിയെന്ന് പോലീസ് പറഞ്ഞു.കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ബൈക്ക് അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നും പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!