ChuttuvattomThodupuzha

ജൈവ വൈവിധ്യ ദിനാചരണം നടത്തി

തൊടുപുഴ : ജൈവവൈവിധ്യ ശോഷണമാണ് ഭൂമിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമായതെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.ആര്‍. രമണന്‍ അഭിപ്രായപ്പെട്ടു. കോലാനി അമരംകാവിനോടനുബന്ധിച്ച് തൊടുപുഴ നഗരസഭ ജൈവവൈവിധ്യപരിപാലന സമിതിയും (ബി.എം.സി), സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ചേര്‍ന്ന് നടത്തിയ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനരഞ്ജിനി വായനശാല, ദേവസ്വം ഭരണസമിതി, തൊടുപുഴ ഡയറ്റ്, മണക്കാട് എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കോലാനി ആര്‍പിഎസ് ഹാളില്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചത്.

ജൈവ വൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് അമരംകാവിലെ വിവിധങ്ങളായ സസ്യജാലങ്ങളെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി ഫീല്‍ഡ് വിസിറ്റും നടത്തുകയുണ്ടായി.വാര്‍ഡ് കൗണ്‍സിലര്‍ കവിത വേണു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ റിട്ട. പ്രൊഫ. ഡോ. ഷാജു തോമസ് മുഖ്യപ്രഭാഷണം നടത്തി. ജൈവവൈവിധ്യബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അശ്വതി വി.എസ്, എന്‍എസ്എസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ബിന്ദു പി., ഡയറ്റ് ലക്ചറര്‍ റ്റി.ബി. അജീഷ്‌കുമാര്‍, ബിഎംസി മെമ്പര്‍ എം.എന്‍. ജയചന്ദ്രന്‍, ലൈബ്രറി സെക്രട്ടറി കെ.ബി. സുരേന്ദ്രനാഥ്, കൃഷി ഓഫീസര്‍ സല്‍മ എം.എച്ച്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആശാമോള്‍ കെ.ആര്‍, ദീപ എന്‍, മിനിമോള്‍ വി.സി., ബിഎംസി കണ്‍വീനര്‍ എന്‍. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!