ChuttuvattomThodupuzha

ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

ഉടുമ്പന്നൂര്‍ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരിങ്ങാശ്ശേരി ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഫലവൃക്ഷ തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിര്‍വ്വഹിച്ചു. പഞ്ചായത്തിനെ കാര്‍ബണ്‍ ന്യൂട്രലാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജൈവവൈവിധ്യ ഉദ്യാനങ്ങളുടെ നിര്‍മ്മാണം നടത്തുന്നത്. മലയിഞ്ചി ഗവ. എല്‍.പി സ്‌കൂളില്‍ വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രനും ഉപ്പുകുന്ന് ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലൈഷ സലീമും ജൈവ വൈവിധ്യ ഉദ്യാന നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിവിധ യോഗങ്ങളില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ കെ.ആര്‍ ഗോപി, കൃഷി ഓഫീസര്‍ കെ. അജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!