ChuttuvattomThodupuzha

ബി ജെ പി പഞ്ചായത്ത് കാര്യാലയം ഡിജിറ്റല്‍ സേവാകേന്ദ്രം ഉദ്ഘാടനവും ശക്തി സംഗമവും 21ന്

ഇടവെട്ടി:ഭാരതീയ ജനതാ പാര്‍ട്ടി ഇടവെട്ടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ശക്തി സംഗമവും ബി.ജെ.പി.പഞ്ചായത്ത് കാര്യാലയം ഡിജിറ്റല്‍ സേവാകേന്ദ്രം ഉദ്ഘാടനവും 21ന് നടക്കും. പുതുതായി പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് സ്വീകരണവും നല്‍കും.ഞായറാഴ്ച 4 ന് ഇടവെട്ടിച്ചിറ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പ്രകടനം സമ്മേളന നഗരിയായ ഇടവെട്ടി പോസ്റ്റോഫീസ് ജംഗ്ഷനിലെത്തുമ്പോള്‍ നടക്കുന്ന ശക്തി സംഗമം ബി.ജെ.പി.ദേശീയ വൈസ്. പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും.

ബി.ജെ.പി. ഇടവെട്ടി പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എം.വി.പ്രസാദ് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ഇന്‍ചാര്‍ജ് സി.സന്തോഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.ഓഫീസ് ഉദ്ഘാടത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജീവന്‍ സുരക്ഷ ഭീമ യോജനയുടെ 2 ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരാന്‍ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, വാര്‍ഡ് മെമ്പര്‍ ബിന്ദു ശ്രീകാന്ത്, ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറര്‍ എം.കെ.നാരായണമേനോന്‍, സ്വാഗത സംഘം രക്ഷാധികാരി കെ.ആര്‍.ദേവരാജന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി.പവനന്‍ എന്നിവര്‍ പ്രസംഗിക്കും.

 

Related Articles

Back to top button
error: Content is protected !!