ChuttuvattomThodupuzha

അതിര്‍ത്തി തര്‍ക്കം : വയോധികനും ഭാര്യക്കും മര്‍ദ്ദനം

പൂമാല : അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വയോധികന് അയല്‍വാസിയുടെ മര്‍ദ്ദനം. വളയാറ്റില്‍ രാജപ്പന്‍ (70) നെയാണ് അയല്‍വാസി കാനവരയ്ക്കല്‍ ശശീന്ദ്രന്‍ (68) തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ കൃഷിയിടത്തില്‍ കൊക്കോ വിളവെടുക്കുകയായിരുന്ന രാജപ്പനെ ശശീന്ദ്രന്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാനെത്തിയ രാജപ്പന്റെ ഭാര്യ രാജമ്മയെയും ശശീന്ദ്രന്‍ കല്ലിന് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Related Articles

Back to top button
error: Content is protected !!