ChuttuvattomThodupuzha

കൈക്കൂലിക്കേസ് ; മുനിസിപ്പല്‍ ചെയര്‍മാനെതിരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം

തൊടുപുഴ : ലക്ഷങ്ങളുടെ അഴിമതിയില്‍ പ്രതിയാക്കപ്പെട്ട തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാനെതിരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.പ്രതിഷേധ മാര്‍ച്ച് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് എസ്.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ് അജി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.ഏ.വേലുക്കുട്ടന്‍, പി.പി.സാനു, കെ.എന്‍ഗീതാകുമാരി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ
ജിതേഷ് ഇഞ്ചക്കാട്ട്, പി.ജി രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ സി.സന്തോഷ് കുമാര്‍ ,കെ.കുമാര്‍, ശശി ചാലക്കന്‍, ടി.എച്ച് കൃഷ്ണകുമാര്‍, കെ.ആര്‍ സുനില്‍കുമാര്‍, അമ്പിളി അനില്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷിബു ജേക്കബ് രാജേഷ് പൂവാശ്ശേരില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!