ChuttuvattomThodupuzha
കൈക്കൂലിക്കേസ് ; നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ് ചൊവ്വാഴ്ച രാജിവയ്ക്കും
തൊടുപുഴ : നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ് ചൊവ്വാഴ്ച രാജിവയ്ക്കും. കുമ്പംകല്ല് ബിടിഎം എല്‍പി സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അസിസ്റ്റന്റ് എന്‍ജിനിയര്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സ്കൂള്‍ അധികൃതര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പോലീസ് ചെയര്‍മാനെ രണ്ടാം പ്രതി ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച ചേര്‍ന്ന സിപിഐ എം മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെയര്മാന് സനീഷ് ജോര്‍ജ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. അന്വേഷണ വിധേയമായി താല്‍ക്കാലികമായി മാറിനില്‍ക്കണമെന്നായിരുന്നു പാര്ട്ടിതീരുമാനവും.