ChuttuvattomThodupuzha

ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയം ; പി.ജെയ്ക്ക് നന്ദി പറയാന്‍ വീട്ടിലെത്തി ഡീന്‍

തൊടുപുഴ : ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെ അഡ്വ. ഡീന്‍ കുര്യാക്കോസ് മുതിര്‍ന്ന യുഡിഎഫ് നേതാവ് പി.ജെ ജോസഫ് എംഎല്‍എയ്ക്ക് നന്ദി പറയാന്‍ പുറപ്പുഴയിലെ വീട്ടിലെത്തി. തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുകയും പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തതിന് നന്ദി പ്രകടിപ്പിക്കാനാണ് ഡീന്‍ കുര്യോക്കാസ് ഇന്നലെ രാവിലെ പതിനൊന്നോടെ പി.ജെയുടെ വസതിയിലെത്തിയത്. ഷാളണിയിച്ച് സ്വീകരിച്ച ജോസഫ് ഡീനുമായി രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചു. കഴിഞ്ഞ രണ്ടു തവണയും ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ തൊടുപുഴ അസംബ്ലി മണ്ഡലമായിരുന്നു ഡീനിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയത്. ഇത്തവണ 33620 വോട്ടായിരുന്നു തൊടുപുഴയില്‍ ഡീനിന്റെ ഭൂരിപക്ഷം.

 

Related Articles

Back to top button
error: Content is protected !!