politicsThodupuzha

ബിഎസ്പി കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തൊടുപുഴ : ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എസ്. രാജേന്ദ്രന്‍ (തിരുവനന്തപുരം), അഡ്വ. സുരഭി (ആറ്റിങ്ങല്‍), വിപിന്‍ലാല്‍ വിദ്യാധരന്‍ (കൊല്ലം), അഡ്വ. ഗീതാ കൃഷ്ണന്‍ (പത്തനംതിട്ട), വിജു ചെറിയാന്‍ (കോട്ടയം), അഡ്വ. റസല്‍ ജോയി (ഇടുക്കി), സന്തോഷ് പാലത്തുംപാടന്‍ (മാവേലിക്കര), മുരളീധരന്‍ കോഞ്ചേരില്ലം (ആലപ്പുഴ), വയലാര്‍ ജയകുമാര്‍ (എറണാകുളം), റോസ്ലിന്‍ ചാക്കോ (ചാലക്കുടി), അഡ്വ. നാരായണന്‍ (തൃശൂര്‍), പത്മിനി കെ.ടി. (പാലക്കാട്), ഹരി അരുമ്പില്‍ (ആലത്തൂര്‍), ടി. കൃഷ്ണന്‍ (മലപ്പുറം), വിനോദ് പെരുമണ്ണൂര്‍ (പൊന്നാനി), ഇ. പവിത്രന്‍ (വടകര), സി. അറുമുഖന്‍ (കോഴിക്കോട്), പി.ആര്‍. കൃഷ്ണന്‍കുട്ടി (വയനാട്), കെ.വി. ചിത്രസേനന്‍ (കണ്ണൂര്‍), എം. സുകുമാരി (കാസര്‍കോട്) എന്നിവരാണ് ആന ചിഹ്നത്തില്‍ മത്സരിക്കുന്നത്. പാര്‍ട്ടി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അശോക് സിദ്ധാര്‍ത്ഥാണ് പ്രഖ്യാപനം നടത്തിയത്.

 

Related Articles

Back to top button
error: Content is protected !!