Thodupuzha

ബഫര്‍സോണ്‍: എല്‍.ഡി.എഫ് സമരം കാപട്യവും  ചതിയും: പ്രഫ. എം.ജെ ജേക്കബ് 

 

 

 

തൊടുപുഴ: സംരക്ഷിത വനത്തിനും ഉദ്യാനത്തിനും ചുറ്റും ഒരു കിലോ മീറ്റര്‍ ദൂരം മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ ബഫര്‍സോണ്‍ വേണമെന്ന മന്ത്രിസഭാ തീരുമാനം എടുത്ത് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച എല്‍.ഡി.എഫ് ഇപ്പോള്‍ തീരുമാനങ്ങള്‍ എതിര്‍ത്തു നടത്തുന്ന സമരം കാപട്യവും ചതിയുമാണെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ് ആരോപിച്ചു.

നാലു ലക്ഷം ഏക്കറില്‍ നിന്നും ഒന്നര ലക്ഷം കുടുംബാംഗങ്ങളെ വഴിയാധാരമാക്കുന്ന തീരുമാനമെടുത്തത് 2019 ഒക്‌ടോബര്‍ 23 ന് പിണറായി വിജയന്‍ മന്ത്രിസഭയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി വാങ്ങിയവര്‍ ആ വിധിക്കെതിരെ ജനങ്ങളെ സമരത്തിന് നിര്‍ബന്ധിച്ച് അപഹാസ്യരാവുകയാണ്. നിയമ നിര്‍മാണം നടത്തിയും, സുപ്രീം കോടതിയെ സമീപിച്ചും കേരളത്തെ രക്ഷിക്കവാനും സര്‍വകക്ഷിയോഗം വിളിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും ജേക്കബ് ആവശ്യപ്പെട്ടു. തൊടുപുഴയില്‍ ചേര്‍ന്ന കര്‍ഷക യൂണിയന്‍ നിയോജക മണ്ഡലം നേതൃയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷക യൂണിയന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടോമി കാവാലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്, കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബാബു കീച്ചേരില്‍, ജില്ലാ സെക്രട്ടറിമാരായ ബോബി പൊടിമറ്റം, സോമന്‍ ആക്കപ്പടി, ജോസ് പാലാട്ട്, റ്റോമി മുട്ടേത്താഴത്ത്, ഷാജി ഊന്നനാല്‍, ബിനു ലോറന്‍സ്, ബിജോ വള്ളോപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!