Local LiveMoolammattam

വ്യാപാരസ്ഥാപനത്തിന്റെ ബോര്‍ഡില്‍ ബസ് തട്ടി: തര്‍ക്കം

മൂലമറ്റം: സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ച കെഎസ്ആര്‍ടിസി ബസ് പുറത്തേക്കിറക്കി സ്ഥാപിച്ച കടയുടെ ബോര്‍ഡില്‍ തട്ടിയതിനെച്ചൊല്ലി തര്‍ക്കം.മൂലമറ്റത്തെ ബസ്സ്റ്റാന്‍ഡിലേക്ക് എത്തിയ കെഎസ്ആര്‍ടിസി ബസാണ് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന്റെെ ബോര്‍ഡില്‍ തട്ടിയത്. ബോര്‍ഡ് ബസുകളുടെ സഞ്ചാരത്തിനു തടസമായി പുറത്തേക്ക് ഇറക്കിവച്ചതാണ് ഇതില്‍ തട്ടാന്‍ കാരണം. ബസ് തട്ടിയതോടെ ഉടമ ബസിന്റെ യാത്ര തടസപ്പെടുത്തി. ഇതോടെ ബസ് ജീവനക്കാര്‍ കാഞ്ഞാര്‍ പോലീസിനെ വിവരമറിയിച്ചു. ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് പുറത്തേക്കിറക്കിയാണെന്ന് വ്യക്തമായതോടെ പോലീസ് ഇടപെട്ട് ബസ് വിട്ടയച്ചു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കടകളുടെയും ബോര്‍ഡും സാധനങ്ങളും സ്റ്റാന്‍ഡിലേക്കും റോഡിലേക്കും ഇറക്കിയാണ് വച്ചിരിക്കുന്നതെന്ന് പരാതിയുണ്ട്.

 

Related Articles

Back to top button
error: Content is protected !!