ChuttuvattomThodupuzha

വ്യാപാര ലൈസന്‍സ് പുതുക്കല്‍: ലേറ്റ് ഫീയും പിഴപ്പലിശയും മാര്‍ച്ച് 31വരെ ഒഴിവാക്കി നഗരസഭ

തൊടുപുഴ: നഗരസഭയില്‍ 2024-25 വര്‍ഷത്തെ വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് മാര്‍ച്ച് 1മുതല്‍ 31 വരെ ഉണ്ടായിരുന്ന ലേറ്റ് ഫീയും, വസ്തു നികുതി കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് പിഴപ്പലിശയും മാര്‍ച്ച് 31വരെ ഒഴിവാക്കിയതായി നഗരസഭ സെക്രട്ടറി. 2024 ജനുവരി മുതല്‍ എല്ലാവിധ നഗരസഭാ സേവനങ്ങളും കെ സ്മാര്‍ട്ട് മുഖേന ആയതിനാല്‍ എല്ലാ നികുതിദായകരും നികുതി അടച്ച് കെട്ടിടങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും പൊതുജനങ്ങള്‍ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!