Thodupuzha
കാംസഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്
തൊടുപുഴ: ഇടുക്കി കാംസഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കാംസഫ് കലണ്ടര്‍ 2023 പ്രകാശനവും ജില്ലാ കൃഷിത്തോട്ടം അരിക്കുഴയില്‍ ജോയിന്റ്് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി. ബിനില്‍ നിര്‍വഹിച്ചു. കാംസഫ് ജില്ലാ പ്രസിഡന്റ് ജോമോന് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനു വി. ജോസ്, കാംസഫ് സംസ്ഥാന സെക്രട്ടറി എ.കെ.സുഭാഷ്, സംസ്ഥാന കമ്മിറ്റി അംഗം സി.എ ശിവന്, കാംസഫ് വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി ലോമിമോള്‍ കെ.ആര് എന്നിവര്‍ പ്രസംഗിച്ചു.