AccidentMoolammattam

നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് 3 പേര്‍ക്ക് പരുക്ക്

 

മൂലമറ്റം: നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് 3 പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് അറക്കുളം മൈലാടിയിലാണ് അപകടം ഉണ്ടായത്.തടിയമ്പാട് പള്ളി വികാരി ഫാ. ജോബിനും മറ്റ് രണ്ട് പേരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്നു പേരേയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം ഒരാള്‍ക്ക് നെഞ്ചുവേദനയുണ്ടന്ന് പറഞ്ഞതിനെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!